 
മൂവാറ്റുപുഴ: കേരള കോൺഗ്രസ് പാർട്ടിയുടെ സ്ഥാപകനേതാവ് കെ.എം. ജോർജിന്റെ 44ാം ചരമവാർഷികം വിവിധ കേരള കോൺഗ്രസുകളുടെ നേതൃത്വത്തിൽ ആചരിച്ചു. മൂവാറ്റുപുഴ ഹോളി മാഗി പള്ളിയിലെ കല്ലറയിൽ പുഷ്പ ചക്രം അർപ്പിക്കുകയും അനുസ്മരണ സമ്മേളനവും ചേർന്നു. കേരള കോൺഗ്രസ് (എം) ന്റെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ യോഗം പാർട്ടി ജില്ലാ പ്രസിഡന്റ് ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റിയംഗം ജോയി നടുക്കുടി അദ്ധ്യക്ഷത വഹിച്ചു. സ്റ്റിയറിംഗ് കമ്മിറ്റിയംഗം ടോമി കെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ പി.കെ. ജോൺ, ബാബു മനയ്ക്കപ്പറമ്പൻ, ഷിജി ജേക്കബ്, അഖിൽ തങ്കച്ചൻ, ടോജിൻ അരഞ്ഞാണി, ജോയി കുളത്തിങ്കൽ ആഗസ്തി മണ്ണൂർ എന്നിവർ പ്രസംഗിച്ചു.
മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിയിലെ കല്ലറയിൽ പ്രാർത്ഥനയോടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം .എം. ജോർജിന്റെ 44ാം ചരമവാർഷികം ആചരിച്ചു.മുൻ മന്ത്രി ടി.യു. കുരുവിള പുഷ്പചക്രം സമർപ്പിച്ചു. പാർട്ടി സംസ്ഥാന നേതാക്കളായ മുൻ എം.പി. കെ. ഫ്രാൻസിസ് ജോർജ് .,മുൻ എം.എൽ.എ ജോണി നെല്ലൂർ ,ജോസ് വള്ളമറ്റം, ഷിബു തെക്കുംപുറം, അഡ്വ. ഷൈസൺ മാങ്ങഴ, വിൻസെന്റ് ജോസഫ്, ബേബി വട്ടക്കുന്നേൽ, ജോളി നെടുങ്കല്ലേൽ, ആശ ജോസഫ്, ജോസ് കണ്ണാത്തുകുഴി, വിൻസി എൽദോസ്, വത്സ പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു. കേരള കോൺഗ്രസ് ( ബി)യുടെ നേതൃത്വത്തിൽ ഹോളിമാഗി പള്ളി സെമിത്തേരിയിലെ കല്ലറയിൽ സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. പോൾജോസഫ് പുഷ്പചക്രം അർപ്പിച്ചു. അനുസ്മരണ സമ്മേളനം പോൾ ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബേബി പുത്തൻ പുരക്കൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി നേതാക്കളായ അഡ്വ.ജയിംസ് മാനുവൽ, ജോഷി ജേക്കബ്, ഗ്രേഷ്യസ് വട്ടക്കുഴി, ബേബി പൗലോസ്, ജോസ് മെതിപ്പാറ തുടങ്ങിയവർ സംസാരിച്ചു.