
കൊച്ചി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കണക്ക് പ്രകാരം ജില്ലയിൽ 77.28 % പോളിംഗ്. ജില്ലയിൽ ആകെയുള്ള 2588182 വോട്ടർമാരിൽ 2000253 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 996717 പുരുഷന്മാരും 1003522 സ്ത്രീകളും ഉൾപ്പെടുന്നു. 14 ട്രാൻസ്‌ജെൻഡർമാരും വോട്ട് രേഖപ്പെടുത്തി. നഗരസഭകളിൽ 79. 42 ശതനമാനം പുരുഷന്മാരും 75.49 ശതനമാനം സ്ത്രീകളും വോട്ട് ചെയ്തു. ബ്ലോക്ക് പഞ്ചായത്തുകളിൽ 82.86 ശതനമാനം പുരുഷന്മാരും 79.25 ശതമാനം സ്ത്രീകളും വോട്ട് ചെയ്തു. കോർപ്പറേഷനിലെ പുരുഷന്മാരുടെ വോട്ടിംഗ് ശതമാനം 65.88 ആണ്. സ്ത്രീകൾ 58.44. നഗരസഭകളിൽ മുവാറ്റുപുഴയിലാണ് ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. 83.91 ശതനമാനം. ഏറ്റവും കുറവ് തൃക്കാക്കരയിൽ 72.10 ശതമാനം.
മറ്റു നഗരസഭകളിലെ വോട്ടിംഗ് ശതമാനം
കൂത്താട്ടുകുളം: 79.80
തൃപ്പൂണിത്തുറ: 76.66
കോതമംഗലം:78.85
പെരുമ്പാവൂർ :81.18
ആലുവ: 75.08
കളമശേരി: 73.99,
നോർത്ത് പറവൂർ:80.58
അങ്കമാലി: 80.72,
ഏലൂർ: 81.31
തൃക്കാക്കര:71.99
മരട്: 78.60
പിറവം: 76.37
 ബ്ളോക്ക് പഞ്ചായത്ത്
വടവുകോട് :84.30%
ആലങ്ങാട് :78.40
പറവൂർ: 80.55,
അങ്കമാലി:81.91
കൂവപ്പടി: 82.10
വാഴക്കുളം: 84.16
വൈപ്പിൻ: 77.98
പള്ളുരുത്തി:79.82,
മുളന്തുരുത്തി:78.10
കോതമംഗലം: 82.37
പാമ്പാക്കുട: 77.41
പാറക്കടവ്: 81.86
മുവാറ്റുപുഴ: 82.54
ഇടപ്പള്ളി: 76.22
 ജില്ലാ പഞ്ചായത്തിലെ പോളിംഗ് ശതമാനം 81