sabarimala

കൊച്ചി: ശബരിമലയിൽ പ്രതിദിനം 20,000 ഭക്തർക്ക് ദർശനം അനുവദിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച വാദംതുടരും. തിരുപ്പതി ക്ഷേത്രത്തിൽ പ്രതിദിനം 15,000 മുതൽ 20,000 വരെ ഭക്തർക്ക് പ്രവേശനം നൽകുന്നുണ്ടെന്നും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കി ശബരിമലയിൽ കൂടുതൽ ഭക്തർക്ക് പ്രവേശനം നൽകണമെന്നുമാവശ്യപ്പെട്ട് ചെന്നൈ സ്വദേശി കെ. പി. സുനിൽ നൽകിയ ഹർജിയാണ് ദേവസ്വംബെഞ്ച് പരിഗണിക്കുന്നത്. ഹർജിയിൽ ഇന്നലെ വിശദമായ വാദംതുടങ്ങി. തുടർന്ന് തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.