 
മൂവാറ്റുപുഴ: ഏത്തക്കായ് വിലയിടിവ് തടഞ്ഞ് ഗ്രാമീണ കർഷകരുടെ രക്ഷക്കായി ഗ്രാമീണ ഗ്രന്ഥശാല രംഗത്ത്. വാളകം പഞ്ചായത്തിൽ റാക്കാട് പ്രവർത്തിക്കുന്ന സ്വപ്ന ഗ്രന്ഥശാലയുടെ നേതൃത്വത്തിലാണ് ഗ്രാമത്തിലെ ഏത്തവാഴ കൃഷിക്കാർക്കുണ്ടായിട്ടുള്ള കഷ്ടതയിൽ നിന്ന് അവരെ രക്ഷിക്കുന്നതിനായി കുറഞ്ഞത് 30 രൂപയെങ്കിലും കിലോക്ക് കിട്ടത്തക്ക രീതിയിൽ ഏത്തക്കായ ശേഖരിക്കുന്നത്. ലൈബ്രറിയിലെ മെമ്പർമാരെ ബൈയേഴ്സായി കണ്ടെത്തി നാട്ടിലെ കർഷകർക്ക് വളരെ പ്രയോജനകരമായ ഏത്തക്കായ സംഭരണമാണ് സംഘടിപ്പിച്ചിരിക്കുന്നത്. കർഷകരുടെ വലിയ പിന്തുണ ഉണ്ടായതിനാൽ 430 കിലോ ഏത്തക്കായ ഒറ്റ ദിവസം തന്നെ ശേഖരിക്കാനായി. ലൈബ്രറി പ്രസിഡന്റ് സുജിത് ആറ്റൂർ, സെക്രട്ടറി പി.കെ.റെജി, ജോയിന്റ് സെക്രട്ടറി കെ.എൻ. സുഗതൻ എന്നവർ നേതൃത്വം നൽകുന്നത്.