നെടുമ്പാശേരി: അൻവർ സാദത്ത് എം.എൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബെന്നി ബഹനാൻ എം.പി കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രാഥമീക സമ്പർക്കപട്ടികയിൽ ഉണ്ടായിരുന്ന എം.എൽ.എ ക്വാറന്റൈയ്നിലായിരുന്നു. ഇന്നലെ ടെസ്റ്റ് നടത്തിയപ്പോഴാണ് പോസിറ്റീവായത്. ഇതേതുടർന്ന് എം.എൽ.എയുടെ രണ്ടാഴ്ചത്തെ പരിപാടികൾ റദ്ദാക്കിയതായി ഓഫീസ് അറിയിച്ചു.