പെരുമ്പാവൂർ: ബാങ്കുകളിലെത്തുന്ന ഉപഭോക്താക്കൾക്ക് ശൗചാലയ സൗകര്യം വേണമെന്ന ആവശ്യത്തെക്കുറിച്ച് പഠിച്ചു റിപ്പോർട്ടു നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റീസ് ആന്റണി ഡൊമനിക് ഉത്തരവിട്ടു. സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുടെ ജനറൽ മാനേജരും കൺവീനറുമായ കാനറാ ബാങ്ക് തിരുവനന്തപുരം എം.ജി. റോഡ് ബാങ്ക് ഉദ്യോഗസ്ഥനോട് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ബാങ്കുകളിൽ എത്തുന്ന മുതിർന്ന പൗരൻമാർക്കുപോലുംശൗചാലയ സൗകര്യമില്ലന്നും അതിനു പരിഹാരം കാണണമെന്നും അഭ്യർത്ഥിച്ച് പൊതുപ്രവർത്തകനായ തോമസ് കെ. ജോർജ് നൽകിയ പരാതിയെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.