പെരുമ്പാവൂർ: പ്രകൃതിസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിൽ ഉറച്ചുനിന്ന് നാളേക്കുവേണ്ടി കരുതലോടെ ജീവിക്കുവാൻ സമൂഹത്തെ പഠിപ്പിച്ച നാളെയുടെ കാവൽക്കാരനും പ്രകൃതിയുടെ അദ്ധ്യാപകനുമായിരുന്നു അന്തരിച്ച പ്രൊഫ. എസ്.സീതാരാമനെന്ന് മനുഷ്യാവകാശ , പരിസ്ഥിതി സംഘടനയായ മാനവദീപ്തി സംഘടിപ്പിച്ച അനുശോചന യോഗം വിലയിരുത്തി.

മാനവദീപ്തിയുടെ രക്ഷാധികാരിയായി തുടക്കം മുതൽ പ്രവർത്തിച്ചുവരുന്ന പ്രൊഫ.സിതാരാമനാണ് സംഘടന നടത്തിവരുന്ന ജനകീയ സമരങ്ങൾക്കും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും ദിശാബോധം നൽകിയതെന്നും യോഗം അനുസ്മരിച്ചു.പ്രസിഡന്റ് വർഗീസ് പുല്ലുവഴി അദ്ധ്യക്ഷത വഹിച്ചു. ശിവൻ കദളി, എം.കെ.ശശിധരൻ പിള്ള, പോൾആത്തുങ്കൽ , സലിംഫാറൂഖി, ടി.ഏ.വർഗീസ്, അബ്ദുൾ ജബ്ബാർ മേത്തർ, എം.ജി.സുനിൽകുമാർ, കെ.വി.മത്തായി, കെ.മാധവൻ നായർ, വി.പി.സുരേഷ്, വല്ലംഫൈസൽ, രാജ്.വി.പീറ്റർ, പി.മത്തായി തുടങ്ങിയവർ പ്രസംഗിച്ചു.