പെരുമ്പാവൂർ: കോട്ടയത്തുനിന്നുള്ള പരസ്പരം മാസിക ഏർപ്പെടുത്തിയ കെ.ഡി ചാക്കോ സ്മാരക ബാലസാഹിത്യ പുരസ്‌കാരം സുരേഷ് കീഴില്ലത്തിന് .സൂര്യകിരീടി എന്ന ബാലസാഹിത്യ നോവലാണ് പുരസ്‌കാരത്തിന് അർഹമായത്. ജനുവരിയിൽ കോട്ടയത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യുമെന്ന് മാസിക എഡിറ്റർ ഔസേഫ് ചിറ്റക്കാട്ട് അറിയിച്ചു.