പറവൂർ: സ്വകാര്യ ബസിന്റെ പിൻചക്രം കയറി യുവതിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. മന്നം വലിയപറമ്പിൽ അർഷാദിന്റെ ഭാര്യ സെക്കീനയ്ക്കാണ് (21)പരിക്കേറ്റത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴരയോടെ പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിലായുരുന്നു അപകടം. ബസുകൾ സ്റ്റാൻഡിൽ നിന്നും പുറത്തേക്കിറങ്ങുന്ന വഴിയിലൂടെ അകത്തേയ്ക്ക് പ്രവേശിച്ചതാണ് അപകടത്തിനിടയാക്കിയത്. യാത്രക്കാരെ ഇറക്കിയ ശേഷം മുന്നോട്ടെടുത്ത ബസ് നടന്നു പോകുകയായിരുന്ന സക്കീനയുടെ ദേഹത്ത് തട്ടിയതിനെത്തുടർന്ന് റോഡിൽ വീണു. ബസിന്റെ പിൻചക്രം ഇടതുകാലിലൂടെ കയറിയിറങ്ങി. കാക്കനാട് ഇൻഫോ പാർക്കിൽ ജീവനക്കാരിയാണ്.ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.