
പള്ളുരുത്തി: തിരഞ്ഞെടുപ്പിന് തിരശീല വീണെങ്കിലും സ്ഥാനാർത്ഥികൾ ഇപ്പോഴും സാമൂഹ്യ മാദ്ധ്യമങ്ങളിൽ തന്നെയാണ്. മുന്നണിക്കും തന്റെ വിജയത്തിനായും പ്രവർത്തിച്ച വോട്ടർമാർക്ക് നന്ദി അയിക്കാനാണ് പലരും സോഷ്യൽ മീഡിയിൽ തമ്പടിച്ചിരിക്കുന്നത്. പ്രത്യേകം ഡിസൈൻ ചെയ്ത പോസ്റ്ററുകൾ സഹിതമാണ് പല സ്ഥാനാർത്ഥികളും ഫേസ്ബുക്കിലും വാട്സ്ആപ്പിലും കുറിപ്പുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുറിപ്പ് എഴുതുക മാത്രമല്ല, കമന്റുകളിൽ മറുപടി പറയാനും സമയം കണ്ടെത്തുന്നുണ്ട്. ചിലർ ഫോണിലൂടെയാണ് നന്ദി അറിയിക്കുന്നത്. കൂട്ടിയും കിഴിച്ചും ഫലം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. അതേസമയം വിജയം ഉറപ്പിച്ച പലരും കരിമരുന്ന് പ്രയോഗത്തിനായി വടക്കൻ പറവൂരിലെ മൊത്ത കച്ചവടക്കാരിൽ നിന്നും പടക്കങ്ങൾ ഓർഡർ ചെയ്തിട്ടുണ്ട്.