കൊച്ചി : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പെട്രൊനെറ്റ് എൽ.എൻ.ജി ലിമറ്റഡ് പി.വി.സ് കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിന് 25 ലക്ഷം രൂപയുടെ മരുന്നും ഉപകരണങ്ങളും കൈമാറി. രണ്ട് വെന്റിലേറ്ററുകൾ ഉൾപ്പെടെയാണിത്. ഐ.എം.എ കൊച്ചി ഘടകം മുൻകൈയെടുത്താണ് എൽ.എൻ.ജിയുടെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ടിൽ നിന്ന് തുക അനുവദിപ്പിച്ചത്.
പി.വി.എസ് ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ വെന്റിലേറ്ററുകൾ പെട്രൊനെറ്റ് എൽ.എൻ.ജിക്കുവേണ്ടി ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. ടി.വി. രവി, ആശുപത്രി സൂപ്രണ്ട് ഡോ. ആശ വിജയന് കൈമാറി. പി.വി.എസ് കൊവിഡ് സെന്ററിൽ 389 കൊവിഡ് രോഗികൾക്ക് ചികിത്സയും 559 കൊവിഡ് രോഗികൾക്ക് ഡയാലിസിസും നടത്തി. 100 ദിവസത്തെ പ്രവർത്തനങ്ങൾ പ്രതിപാതിക്കുന്ന വീഡിയോ സൂപ്രണ്ട് ആശ വിജയൻ പുറത്തിറക്കി. ഐ.എം.എ കൊച്ചി സെക്രട്ടറി ഡോ. അതുൽ ജോസഫ് മാനുവൽ, ഡോ. എം.എം. ഹനീഷ്, ഡോ. ജുനൈദ് റഹ്മാൻ, ഡോ അൻവർ ഹസൻ, ഡോ. നൗഷാദ് തുടങ്ങിയവരും പങ്കെടുത്തു.