 
ആലുവ: തായിക്കാട്ടുകരയിൽ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. തായിക്കാട്ടുകര പള്ളിപറമ്പിൽ വീട്ടിൽ ബാദുഷ നാസറിനെയാണ്(21) ആലുവ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ110 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തത്.
പ്രദേശവാസികളായ ജനങ്ങൾക്ക് വിശ്രമത്തിനായി തയ്യാറാക്കിയിട്ടുള്ള ഇരിപ്പിടം കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്പനയും ഉപയോഗവും നടത്തിയിരുന്നത്. കൊവിഡ് കാലമായതോടെ ഇവിടം മയക്കുമരുന്നു പിടിയിലായിരുന്നു. ഇതിനെതിരായ ജനങ്ങളുടെ പരാതിയെ തുടർന്ന് പരിസരം എക്സൈസ് നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫീസർ സി.ബി. രഞ്ചു, സിവിൽ എക്സൈസ് ഓഫിസർമാരായ എം.എം. അരുൺ കുമാർ, ബസന്ത് കുമാർ, സജോ വർഗ്ഗീസ്, പ്രദീപ് കുമാർ എന്നിവരും ചേർന്നാണ്ഉ പ്രതിയെ പിടികൂടിയത്.