തൃക്കാക്കര : ഫുട്പാത്തുകൾ കച്ചവടക്കാർ കൈയേറിയത് യാത്രക്കാർക്ക് ദുരിതമാകുന്നു. കാക്കനാട് കളക്ടറേറ്റ് ബസ് സ്റ്റോപ്പ് മുതൽ ഇന്ത്യൻ കോഫി ഹൗസ് വരെയുള്ള ഭാഗത്തും, കെ.ബി.പി.എസിന്റെ കവാടം മുതൽ കാക്കനാട് ജംദ്ഷൻ വരെയുളള ഭാഗത്തുമാണ് വ്യാപക കൈയേറ്റമുള്ളത്. കളക്ടറേറ്റ് ചുറ്റുമതിലിന് പുറത്തായി മനോഹരമായി ടയൽ വിരിച്ച ഫുട്പാത്തുകൾ പൂർണമായി കൈയേറിയിരിക്കുകയാണ്. കാൽനട യാത്രികർ ഇവിടെയെത്തുമ്പോൾ റോഡിലൂടെ ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്. കാക്കനാട് ജംഗ്ഷനിൽ പകൽ സമയങ്ങളിൽ കാൽനട യാത്രികളുടെയും വാഹനങ്ങളുടെയും തിരക്കാണ്. ഈ സമയമാണ് ഫുട്പാത്തുകൾ സ്വകാര്യ വ്യക്തികൾ കൈയടക്കി കച്ചവട കേന്ദ്രമാക്കുന്നത്. അതേസമയം ചെമ്പുമുക്ക് പള്ളി മുതൽ വാഴക്കാല വരെയുള്ള ഫുട്പാത്തുകളും രാപ്പകൽ വഴിയോരക്കച്ചവടക്കാർ കൈയടക്കിയിരിക്കുകയാണ്.