 
കോലഞ്ചേരി: വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിലെ കുട്ടികൾ തയ്യാറാക്കിയ മാസ്‌ക് സൗജന്യമായി വിതരണം ചെയ്തു. വടവുകോട് ചോയിക്കരമുകൾ സൗഹൃദ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ മാസ്കുകൾ ഏറ്റുവാങ്ങി. റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സോണി.കെ പോൾ, സെക്രട്ടറി വി.പി.മനോഹരൻ, രാജർഷി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ ഗൈഡ് ക്യപ്ടൻ മറിയ ലേഖാ ലാസർ, അദ്ധ്യാപിക അഞ്ജു കുര്യാക്കോസ്, കാർത്തിക സുനിൽ, അലീനാ ബാബു, ആർഷ ബാലകൃഷ്ണൻ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ രാജേഷ്.സി.കെ, ജാനകി രാജു, നോബി.കെ.എഫ്, സിജി ബൈജു. മനോജ്.സി.കെ, എം.സി.സുധീഷ് തുടങ്ങിവർ സംസാരിച്ചു.