കളമശേരി: കുസാറ്റ് ഇലക്ട്രോണിക്സ് വകുപ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ് - ആന്റിനാസ് ആൻഡ് പ്രൊപ്പഗേഷൻ സൊസൈറ്റി (ഐ.ഇ.ഇ.ഇ.എ.പി.എസ്), ഐ.ഇ.ഇ കേരള ഘടകം എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര സിമ്പോസിയം 'ഇന്റർനാഷണൽ സിമ്പോസിയം ഒഫ് ആന്റിനാസ് ആൻഡ് പ്രൊപ്പഗേഷൻ (ആപ്സിം 2020) ഇന്ന് ആരംഭിക്കും. ഐ.ഇ.ഇ.ഇ.എ.പിഎസ് പ്രസിഡന്റ് പ്രൊഫ.ജെ.എം.എം. അന്താർ സിമ്പോസിയം ഉദ്ഘാടനം ചെയ്യും. കുസാറ്റ് വൈസ് ചാൻസലർ ഡോ.കെ.എൻ. മധുസൂദൻ അദ്ധ്യക്ഷത വഹിക്കും. ഇറ്റലിയിലെ ടോറിനോ പോളിടെക്നിക്കിൽ നിന്നുള്ള പ്രൊഫ. പട്രീസിയ സാവി, ഫ്രാൻസിലെ ഗസ്റ്റേവ് ഐഫേൽ സർവകലാശാല യിൽനിന്നുള്ള ഫ്രാങ്ക്വാ സറാസിൻ, നാസയിൽ നിന്നുള്ള നെയ്സർ ചാഹത്, സ്വീഡനിൽ നിന്നുള്ള റോബിൻ അഗസ്റ്റിൻ, യു.കെ.യിൽ നിന്നുള്ള മഞ്ജു ഹെൻറി, ബിനോയ് നായർ, ജർമ്മനിയിലെ ജ്യൂലിച്ച് ഗവേഷണ കേന്ദ്രത്തിൽ നിന്ന് അരുൺ അശോക്, ചെന്നൈ എസ്എസ്എൻ എൻജിനീയ റിംഗ് കോളേജിലെ കെ.ടി.സെൽവൻ തുടങ്ങിയ പ്രഗത്ഭർ സിമ്പോസിയത്തിൽ സംസാരിക്കും. 30 ലധികം ഗവേഷണ പ്രബന്ധങ്ങൾ സിമ്പോസിയത്തിൽ അവതരിപ്പിക്കപ്പെടും. 16ന് സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക്: apsym.cusat.ac.in