മൂവാറ്റുപുഴ: യാക്കോബായ സഭാ വിശ്വാസികൾക്ക് പള്ളികളിൽ സമാധാനപരമായി ആരാധന നടത്തുന്നതിന് അവസരവും സംരക്ഷണവും സർക്കാർ ഉറപ്പുവരുത്തണമെന്ന് ജനദാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: മാത്യു ജോൺ ആവശ്യപ്പെട്ടു. സഭാതർക്കം പൊതുസമൂഹത്തെയും രൂക്ഷമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ സമവായത്തിനു മുൻകൈ എടുത്ത മുഖ്യമന്ത്രിയെ അദ്ദേഹം അഭിനന്ദിച്ചു. രമ്യമായ തർക്കപരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ നിയമനിർമ്മാണത്തിലൂടെ കോതമംഗലം ചെറിയ പള്ളി ഉൾപ്പെടെ ഏറ്റെടുക്കുവാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.