 
നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ് കമ്പനിയുമായി സഹകരിച്ച് ജില്ലയിലെ വ്യാപാരികൾക്കായി ഇൻഷ്വറൻസ് പദ്ധതിയാരംഭിച്ചു. 80 വയസ് വരെയുള്ള വ്യാപാരികൾക്കും, കുടുംബത്തിനും മെഡിക്കൽ ചെക്കപ്പില്ലാതെ പദ്ധതിയിൽ ചേരാം.
നെടുമ്പാശേരി മേഖലയിൽ നിന്നും പദ്ധതിയിൽ ചേരുന്നതിനായി കുറഞ്ഞ പലിശ നിരക്കിൽ അംഗങ്ങൾക്ക് മർക്കന്റയിൽ സൊസൈറ്റി വായ്പന നൽകിയിരുന്നു. വ്യാപാരിയും, കുടുംബവും ഉൾപ്പെടെയുള്ള പദ്ധതിയിൽ അഞ്ച് ലക്ഷം രൂപയുടെ ഇൻഷ്വറൻസ് അനുകൂല്യമാണ് നൽകുന്നത്. നെടുമ്പാശേരി മേഖലയിൽ നിന്നും ഇൻഷ്വറൻസ് പദ്ധതിയിൽ ചേർന്ന അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് നിർവഹിച്ചു. മേഖല പ്രസിഡന്റ് സി. പി. തരിയൻ അദ്ധ്യക്ഷത വഹിച്ചു. ജോജി പീറ്റർ, കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, കെ.ജെ. പോൾസൺ, സുബൈദ നാസർ, പി.കെ. എസ്‌തോസ്, ഷാജി മേത്തർ,ടി.എസ്. മുരളി, ടി.വി. സൈമൺ, വി.എ. ഖാലിദ്, കെ.കെ. ബോബി, കെ.ജെ. ഫ്രാൻസിസ്, ടി.എസ്. ബാലചന്ദ്രൻ, സി.വി. ബിജീഷ്, വി.എ. പ്രഭാകരൻ, എ.വി. രാജഗോപാൽ, ബിന്നി തരിയൻ, ഡേവിസ് മൊറേലി, ഷൈബി ബെന്നി, ജിന്നി പ്രിൻസ്, ഗിരിജ രഞ്ജൻ എന്നിവർ പ്രസംഗിച്ചു.