മൂവാറ്റുപുഴ: മൂവാറ്റുപുഴ രണ്ടാർകര പയ്യന ശ്രീധർമ്മ ശാസ്താ നഗപഞ്ചമൂർത്തി ക്ഷേത്രത്തിൽ വച്ച് നിവേദ്യവും വിശേഷാൽ പൂജകളും നടത്തി. രാവിലെ 5.30 ന് വിളക്കു വയ്പ്പോടെ ചടങ്ങുകൾക്ക് തുടക്കമായി . തുടർന്ന് വിശേഷാൽ പൂജകൾ, നിവേദ്യം, ദീപാരാധന, സർപ്പത്തിനു നൂറും പാലും കൊടുക്കൽ തുടങ്ങിയവ നടന്നു . കോന്നശ്ശേരി പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് പൂജകൾ നടന്നത് .