vote

കോലഞ്ചേരി: അടുത്ത തിരഞ്ഞെടുപ്പിന് വോട്ടുണ്ടോ?. ഇക്കുറി വോട്ടു ചെയ്തവരും നോക്കണം. തദ്ദേശത്തിലും, നിയമ സഭയിലേയ്ക്കും രണ്ടു പട്ടികയാണ്. ഇതിനായി നിയമ സഭ തിരഞ്ഞെടുപ്പിലേക്കുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ ഐ.ഡി ഉപയോഗിച്ച് തിരഞ്ഞ് കുടുംബാംഗങ്ങൾക്ക് വോട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ട സമയമാണിത്. ഇല്ലെങ്കിൽ 15ന് മുമ്പ് അപേക്ഷിക്കണം. വീട്ടു നമ്പർ, അംഗങ്ങളുടെ പേരുകൾ തുടങ്ങി എന്തെങ്കിലും വിശദാംശങ്ങളിൽ തിരുത്തൽ ആവശ്യമുണ്ടെങ്കിലും ഇപ്പോൾ ഓൺലൈൻ ആയി ചെയ്യാം. അപരിചിതരുടെ പേര് നമ്മുടെ അഡ്രസിൽ വന്നിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്യാനും അവസരമുണ്ട്. തദ്ദേശ തിരെഞ്ഞെടുപ്പ് ലിസ്റ്റിൽ ഇത്തരം ധാരാളം കള്ള വോട്ടുകൾ ചേർത്തതായി ആക്ഷേപമുണ്ട്. പലരുടെയും വോട്ട് അവരറിയാതെ നീക്കം ചെയ്യപ്പെട്ടിരുന്നു. തദ്ദേശ വോട്ടർ പട്ടികയും, നിയമ സഭയിലെ പട്ടികയിലും വ്യത്യാസമുണ്ടാകാം. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ കൂടി ഇപ്പോൾ വീണ്ടും ഈ ലിസ്​റ്റിൽ പേര് ഉണ്ടെന്ന് ഉറപ്പു വരുത്തണം. പേര്, പിതാവിന്റെ പേര്, ജില്ല, നിയോജക മണ്ഡലം ഇവ നല്കിയാൽ വോട്ടർ പട്ടികയിലെ വിവരങ്ങൾ ഞൊടിയിടക്കുള്ളിൽ ലഭിക്കും. https://electoralsearch.in/