 
കോലഞ്ചേരി: നെഹ്റു യുവ കേന്ദ്രയുടെ സഹകരണത്തോടെ തമ്മാനിമറ്റം സ്വദേശി യൂത്ത് ക്ലബ്ബ് ' സ്വച്ഛതാ ശ്രമദാനം എന്നപേരിൽ' പുഴയോര ശുചീകരണം നടത്തി. പൂതൃക്ക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് പ്രോഗ്രാം ഓഫീസർ ടിറ്റി റോസ് പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. സ്വദേശി റീഡിംഗ് ക്ലബ് പ്രസിഡന്റ് ബിജു പി.കുമാർ അദ്ധ്യക്ഷനായി. തമ്മാനിമറ്റം മണൽ കടവ് ഭാഗത്ത് പുഴയിലും, തൂക്കുപാലം ഭാഗത്ത് പുഴയോരത്തുമുള്ള പ്ലാസ്റ്റിക് അജൈവമാലിന്യങ്ങൾ സംഭരിച്ച് വൃത്തിയാക്കി മീമ്പാറയുള്ള സർക്കാർ പ്ലാസ്റ്റിക് സംഭരണ സംസ്‌ക്കരണ കേന്ദ്രത്തിലേക്ക് മാറ്റി.
വൈശാഖ് ഡി. മണി, ബിറിൽ ബേബി, വിജു നത്തുംമോളത്ത്, സി.കെ രാമചന്ദ്രൻ, ജോൺ ജോയ് എന്നിവർ സംസാരിച്ചു. ബിന്ദു അജി, സിദ്ധാർത്ഥ് സജീവൻ, അക്ഷയ് ജഗദീഷ്, ഗോകുൽ വിനോദ് തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പൂതൃക്ക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്കീമിലെ കുട്ടികളും, തമ്മാനിമറ്റം വോളിബോൾ ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളും സ്വദേശി യൂത്തിനൊപ്പം പരിപാടിയിൽ പങ്കെടുത്തു.