കൊച്ചി: കർഷകർ ദേശവ്യാപകമായി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന സമരപരിപാടികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് 14 ന് വൈകിട്ട് കച്ചേരിപ്പടി ഗാന്ധിസ്‌ക്വയറിൽ ഇന്ത്യൻ ഹ്യൂമൻറൈറ്റ്സ് വാച്ച്സിന്റെ (ഐ.എച്ച്.ആർ.ഡബ്ല്യു) നേതൃത്വത്തിൽ വിവിധ സംഘടനാ പ്രതിനിധിളുടെ സംഗമം സംഘടിപ്പിക്കും. പതിനഞ്ചിലേറെ സംഘടനാപ്രതിനിധികൾ പ്ലക്കാർഡുകളും ടാബ്ലോയുമായി പരിപാടിയിൽ പങ്കെടുക്കും. ഇന്ത്യൻ ഹ്യൂമൺ റൈറ്റ്‌സ് വാച്ച് ചെയർമാൻ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ ഇൻഫാം ചെയർമാൻ പി.സി. സിറിയക് മുഖ്യപ്രഭാഷണം നടത്തും. ഐ.എച്ച്.ആർ.ഡബ്ല്യു കൺവീനർ ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിക്കും. ഗാന്ധിഭവൻ സെക്രട്ടറി വി.എം. മൈക്കിൾ, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ആദം അയൂബ്, കെ.പി. സേതുനാഥ്, പ്രൊഫ. സൂസൻ ജോൺ, ടി.ജി, തമ്പി, ജോർജ്ജ് കാട്ടുനിലത്ത്, വേണുഗോപാൽ, ജോഷി ഡോൺബോസ്‌കോ തുടങ്ങി വിവിധ സംഘടനാ നേതാക്കൾ പ്രസംഗിക്കും ഐക്യദാർഢ്യ സംഗമത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള മറ്റു സംഘടനകളും വ്യക്തികളും 9496291024 എന്ന ഫോൺനമ്പറിൽ ബന്ധപ്പെടേണ്ടതാണ് സംഘാടകർ അറിയിച്ചു.