മൂവാറ്റുപുഴ: ക്രിസ്മസ് വിപണി മൂവാറ്റുപുഴയിൽ സജീവമാകുന്നു. നഗരത്തിലേയും നാട്ടിൻ പുറങ്ങളിലേയും കടകളിലെല്ലാം വിവിധ തരത്തിലുള്ള നക്ഷത്രങ്ങൾ പ്രദർശിപ്പിച്ചു തുടങ്ങി. വിവിധ വർണ്ണങ്ങളിലുള്ള ക്രിസ്മസ് കാർഡുകളും നിരത്തികഴിഞ്ഞു. വസ്ത്രശാലകളെല്ലാെം മോടിപിടിപ്പിച്ച് ക്രിസ്മസ് വ്യാപാരത്തിന് അണിഞ്ഞൊരുങ്ങി തയ്യാറെടുത്തു. വിഷുവും ഇൗസ്റ്ററും , റംസാനും ലഭിക്കേണ്ട കച്ചവടങ്ങൾ കൊവിഡിൽ മുങ്ങി താണപ്പോൾ ക്രിസ്മസ് വിപണയിലെങ്കിലും രക്ഷപെടുമെന്ന് വിശ്വാസത്തിലാണ് വ്യാപാരികൾ. കൊവിഡാണെങ്കിലും എന്തും വരട്ടേ എന്ന വിശ്വാസത്തിൽ തന്നെയാണ് മൂവാറ്റുപുഴയിലെ പെട്ടികട മുതൽ ഗ്രാന്റ് സെൻട്രൽ മാൾ വ്യാപാരികൾവരെ മുന്നോട്ടു നീങ്ങുന്നത്. വൻ തുകമുടക്കി തന്നെ ക്രിസ്മസ് വിപണിക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളും കടകളിലെത്തിച്ചുകഴിഞ്ഞു. നക്ഷത്രങ്ങൾ ഉൾപ്പടെയുള്ള അലങ്കാര വസ്തുക്കൾ എല്ലാ കടകളിലും ലഭ്യമാണ്. പുൽക്കൂട് ഉണ്ടാക്കുന്നതിനുള്ള സാധനങ്ങളും, ഭംഗിയായി തയ്യാരാക്കിയ പുൽക്കൂടും വിപണിയിൽ ലഭ്യമാണ്. നഗരത്തിലും നാട്ടിൻപുറങ്ങളിലും വീടുകളിലും കടകളിലും ക്രിസ്ത്യൻ ആരാധനാലയങ്ങളിലും ക്രിസിതുമസിന്രെ വരവറിയിച്ചുകൊണ്ട് വിവിധ വർണ്ണങ്ങളിലുള്ള നക്ഷത്രങ്ങൾ തൂക്കി കൊണ്ടിരിക്കുകയാണ്. ഇതോടെയാണ് നക്ഷത്ര വിപണി ഉണർന്നത്. കൊവിഡിന്റെ ആകുലതകൾ മറന്നാണ് ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കുവാനായി പുറത്തേക്ക് ഇറങ്ങുന്നത്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകൂടി കഴിഞ്ഞതോടെ നഗരത്തിലേക്ക് വീട്ടമ്മമാരുൾപ്പടെയുള്ളവർ എത്തി തുടങ്ങി. എല്ലാവരും വാഹനത്തിലെത്തുന്നതിനാൽ നഗരത്തിൽ ഗതാഗതകുരുക്ക് അനുഭവപ്പെടുന്നുണ്ടെന്ന പരാതിയും ഉയരുന്നുണ്ട്.
വഴിയോര വ്യാപാരികൾ വിപണി
മൂവാറ്റുപുഴയിൽ നിർമ്മല കോളേജ് പടി , പി.ഒ.ജംഗ്ഷൻ, 130 കവല, കച്ചേരിത്താഴം, വെള്ളൂർക്കുന്നം, നെഹ്റു പാർക്ക് എന്നിവിടങ്ങളിൽ ക്രിസ്മസ് വിപണയെ ലക്ഷമാക്കി റോഡ് വക്കിലെത്താറുള്ള വഴിയോര വ്യാപാരികൾ വിപണി കീഴടക്കുവാൻ എത്തികഴിഞ്ഞു.
ക്രിസ്തുമസിനെ വരവേറ്റ് ഗ്രാന്റ് സെൻട്രൽ മാൾ
ക്രിസ്മസ് വിപണി കീഴടക്കുന്നതിനായി മൂവാറ്റുപുഴയിലെ ഗ്രാന്റ് സെൻട്രൽ മാൾ ഒരുങ്ങി കഴിഞ്ഞു. സെൻട്രൻമാളിന്റെ മുമ്പിൽ ആരേയും ആകർഷിക്കുന്ന ക്രിസ്മസ് ട്രീ ഉയർന്നു കഴിഞ്ഞു. സെൻട്രൽ മാളിൽ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും തിരക്കായികഴിഞ്ഞു.