പറവൂർ: ആൾത്താമസമില്ലാത്ത രണ്ട് വീടുകൾ കുത്തിത്തുറന്നു മോഷണം. വടക്കുംപുറം തോട്ടപ്പിള്ളി തമ്പിയുടെയും കോട്ടയിൽ കോവിലകത്ത് സുഭാഷ് എന്നയാളുടേയും വീടുകളാണ് കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്. രണ്ടു വീടുകളുടെയും വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്. തമ്പിയുടെ വീട്ടിലെ അലമാരയിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ പഴ്സ്, വാച്ച് ഉൾപ്പെടെ ഒന്നര ലക്ഷം രൂപയുടെ വസ്തുക്കൾ നഷ്ടപ്പെട്ടു. സുഭാഷിന്റെ വീട്ടിൽ നിന്ന് ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.