police
മുനമ്പം ജനമൈത്രി പൊലീസിന്റെ യൂത്ത് ഫോർ സ്‌പോർട്‌സ് പദ്ധതിയിലേക്ക് വി ജെ സ്‌പോർട്‌സ് ഉടമ ജിതിൻ സ്‌പോർട്‌സ് ഉപകരണങ്ങൾ മുനമ്പം എസ്.ഐ എ. കെ. സുധീറിന് കൈമാറുന്നു

വൈപ്പിൻ: യുവതലമുറയെ നേർവഴിക്ക് നയിക്കാൻ ഉതകുന്ന മുനമ്പം ജനമൈത്രി പൊലീസിന്റെ യൂത്ത് ഫോർ സ്‌പോർട്‌സ് പദ്ധതിക്ക് മികച്ച പ്രതികരണം.പൊലീസിന്റെ അഭ്യർത്ഥന മാനിച്ച് വ്യക്തികളും സംഘടനകളും പദ്ധതിയിലേക്ക് സ്‌പോർട്‌സ് ഉപകരണങ്ങളും മറ്റും നൽകാനായി മുന്നോട്ട് വന്നിട്ടുണ്ട്. പലയിടങ്ങളിലുംഅലക്ഷ്യമായി തമ്പടിക്കുന്ന യുവാക്കളെ ലക്ഷ്യമിട്ടാണ് പൊലീസ് പദ്ധതി നടപ്പിലാക്കുന്നത്. വഴി തെറ്റി പോകുന്ന യുവാക്കളെ നേർവഴിക്ക് നയിക്കാൻ ഉദ്ദേശിച്ചാണ് പൊലീസ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പല വിധ കായിക വിനോദങ്ങളും സ്‌പോർട്‌സ് പരിശീലനങ്ങളും സംഘടിപ്പിക്കുന്നതിന് പൊതുജന പങ്കാളിത്തം അത്യാവശ്യമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ക്രിക്കറ്റ് , വോളിബാൾ, ഫുട്‌ബാൾ , ചെസ് , ക്യാരംസ് തുടങ്ങിയ കളികൾക്ക് അനുയോജ്യമായ ഉപകരണങ്ങളാണ് പൊലീസ് തേടുന്നത്. സ്‌പോർട്‌സ്മായി ബന്ധപ്പെട്ടവരുടെ സഹകരണവും പൊലീസ് പ്രതീക്ഷിക്കുന്നുണ്ട്.

വിവരങ്ങൾക്ക് : 7012490621, 9497980481