flat-horizon

കൊച്ചി: എറണാകുളം മറൈൻഡ്രൈവിലുള്ള ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിൽ നിന്ന് തമിഴ്നാട് സ്വദേശിനി വീണ് പരിക്കേറ്റ ദുരൂഹ സംഭവം വനിതാ കമ്മീഷൻ അന്വേഷിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മറൈൻഡ്രൈവിലുള്ള ലിങ്ക് ഹോറിസൻ ഫ്ലാറ്റിനു മുന്നിൽ നിൽപ്പ് സമരം മണ്ഡലം പ്രസിഡൻ്റ് പി.ജി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഫ്ലാറ്റ് ഉടമ അഡ്വ. ഇംതിയാസിനെതിരെ കൊലപാതകശ്രമത്തി​ന് കേസെടുക്കണം.

ആറാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശിനിക്കെതി​രെ സ്ത്രീയെന്ന പരിഗണനപോലും നൽകാതെ ആദ്യം കേസ് എടുത്തു. കാരണക്കാരായവർക്കെതിരെ ചെറിയ വകുപ്പുകൾ ചേർത്ത് കേസ് എടുക്കുകയാണ് ചെയ്തത്. ഇത്രയും ഗുരുതരമായ സംഭവം നടന്നിട്ട് വനിത കമ്മീഷൻ സ്ഥലം സന്ദർശിക്കുക പോലും ചെയ്തില്ല. മനുഷ്യാവകാശ കമ്മീഷനും തക്കതായ നടപടി സ്വീകരിക്കണം.

മുൻ കൗൺസിലർ സുധ ദിലീപ് കുമാർ, ജില്ല കമ്മിറ്റി അംഗം ജലജ .എസ്. ആചാര്യ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണു പ്രദീപ് , സെക്രട്ടറി അരുൺ, തേവര ഏരിയ വൈസ് പ്രസിഡണ്ട് വിജയലക്ഷ്മി, പൂർവ്വ സൈനിക സെൽ കൺവീനർ പ്രസാദ് വി.ജി, ദിലീപ് കെ. എസ് . തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.