കാലടി: കാർഷിക ഉല്പ്ന്നങ്ങളുടെ വൻ വിലയിടിവ് മലയാറ്റൂർ വിപണിയിലെ കർഷകരെ ദുതിതത്തിലാക്കുന്നു. മഞ്ഞപ്ര ,തുറവൂർ, അയ്യംമ്പുഴ, കോടനാട് എന്നീ പ്രദേശങ്ങളിലെ കർഷകരാണ് പ്രധാനമായും ഉല്പന്നങ്ങളുമായി മലയാറ്റൂർ വിപണിയിൽ എത്തുന്നത്. വിപണിയിൽ വില്പനക്കായി എത്തുന്ന ചെറുകായ,ഏത്തക്കായ,പയർ,ചേന,ചേമ്പ്,തേങ്ങ,കപ്പ, കാച്ചിൽ,കിഴങ്ങ്,വാഴപ്പിണ്ടി ,വാഴക്കൂമ്പ് എന്നീ ഇനങ്ങൾ എറണാകുളം,ആലുവ,എന്നീ പ്രദേശങ്ങളെ കച്ചവടക്കാർ , ഓപ്പൺ ലേലത്തിലൂടെയാണ് വില നിശ്ചയിച്ച് കർഷകരുടെ ഉല്പന്നങ്ങൾ വാങ്ങിയിരുന്നത്.
അന്യസംസ്ഥാനങ്ങളിൽ നിന്നും 10 രൂപ മുതൽ 14 രൂപ വിലയ്ക്ക് ഏത്തക്കായ കേരളത്തിലേക്ക് എത്തുന്നതും ,നാടൻ ഉല്പന്നങ്ങൾ തേടി കച്ചവടക്കാർ എത്തിച്ചേരാത്തതും, വിളയിടവിനു കാരണമെന്ന് കർഷകവിപണിയുടെ മുൻ പ്രസിഡന്റ് ജോയി മുട്ടൻതോട്ടി കേരള കൗമുദിയോട് പറഞ്ഞു.
ഏത്തക്കായ കിലോ 18 രൂപ, ചെറുകായ കിലോ 6 രൂപ എന്നീ ക്രമത്തിലാണ് കച്ചവടക്കാർ ഓപ്പൺ ലേലത്തിലുടെ വിലയിട്ടു നൽകുന്നത്.
പ്രതിവർഷം 15000 രൂപക്കു മുകളിൽ വില്പന്ന നടത്തുന്ന കർഷകർക്ക് മാത്രമാണ് വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിലിന്റെ മലയാറ്റൂർ കർഷക വിപണിയിൽ അംഗത്വം ലഭിക്കുന്നത്. കച്ചവടക്കാർ നൽകുന്ന വിലയിൽ നിന്നും 5 ശതമാനം വിപണി വിഹിതം നൽകേണ്ടി വരുന്നതു കുനുമ്മേൽ കുരു എന്ന അവസ്ഥയിലാക്കുന്നു.
ഉല്പന്നങ്ങൾക്ക് തറവില നിശ്ചിയിയ്ക്കാത്തത് വിലയിടിവിനു കാരണമെന്ന് കർഷകർ ആരോപിച്ചു. പുതിയ ദേശീയ കാർഷിക നയത്തെ തങ്ങളുടെ നട്ടെല്ല് ഒടിക്കുമെന്ന ഭയത്തോടെയാണ് കർഷകർ നോക്കി കാണുന്നത്. ഗോപാലൻ മംഗലംകാട്ടിൽ, വെട്ടിയാടൻ ജോസ്, തൊട്ടിപറമ്പിൽ രാജൻ, കോനൂരാൻ പോളച്ചൻ എന്നീ കർഷകർ കഴിഞ്ഞ 20 വർഷമായി എല്ലാ ഞായറാഴ്ചകളിലും ഉല്ലന്നങ്ങളുടെ വില്പനക്കായി വിപണിയിൽ എത്തിച്ചേരാറുള്ള ഓപ്പൺ ലേലത്തിലൂടെ ഉല്പന്നങ്ങൾ വില്പന നടത്തിയിരുന്ന കർഷകരാണ്. വില്പന നടത്തുന്ന ഉല്പന്ന വില യഥാാസമയം ലഭിക്കാത്തതു കർഷകർ കൃഷിയിൽ നിന്നും മാറി നിൽക്കേണ്ടി വരുന്നനതാണ്.
.