കാലടി: എ.പി.ജെ.അബ്ദുൾ കലാം മെമ്മോറിയൽ വായനശാലയുടെ നേതൃത്യത്തിൽ ആൾ ഇന്ത്യ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള കൂട്ടായ്മ ചുള്ളി ജംഗ്ഷനിൽ നടന്നു.വായനാശാല പ്രസിഡന്റ് മാർട്ടിൻ പുതുവ ഉദ്ഘാടനം ചെയ്തു. അയ്യമ്പുഴ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.സി. ജോസ്, അയ്യമ്പുഴ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ഒ വർഗ്ഗീസ്, കർഷക സംഘം പ്രസിഡന്റ് വർഗ്ഗീസ് പുതുശ്ശേരി, മനു.കെ.പി.എന്നിവർ പങ്കെടുത്തു.