new-home
അങ്കമാലി നഗരസഭ സെക്രട്ടറി ബീന .എസ്.നായർ പൊന്നമ്മ ഹരിദാസിന് വീടിന്റെ താക്കോൽ കൈമാറുന്നു

അങ്കമാലി: അങ്കമാലി നഗരസഭയുടെ നേതൃത്വത്തിൽ വീട്ടമ്മയ്ക്ക് 32 ദിവസത്തിനുള്ളിൽ വീട് നിർമ്മിച്ച് നൽകി.20 വർഷമായി സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ കഴിഞ്ഞിരുന്ന പൊന്നമ്മ ഹരിദാസിനാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും സഹായത്തോടെ വീട് ഒരുങ്ങിയത്.വർഷങ്ങൾക്കുമുമ്പ് സാമ്പത്തികമായി നല്ല നിലയിലായിരുന്ന ഹരിദാസിനും കുടുംബത്തിനും പിന്നീട് ചികിത്സയും മറ്റു ദുരിതങ്ങളും മൂലം വീടും സ്ഥലവും നഷ്ടപ്പെട്ടു.20 വർഷത്തോളമായി വാടകവീടുകൾ മാറിമാറി താമസിച്ചു
വരികയായിരുന്നു.നാലുവർഷമായി നഗരസഭയിൽ വീടിനുള്ള അപേക്ഷയുമായികയറിയിറങ്ങിയെങ്കിലും സ്ഥലം ലഭ്യമല്ലാത്തതിനാൽ നടപടിയുണ്ടായില്ല. പിന്നീട് അങ്കമാലിയിലെ വ്യാപാരികളുടെ നേതൃത്വത്തിൽ ഭൂമി വാങ്ങി നൽകി.നഗരസഭാ സെക്രട്ടറി ബീന എസ്.നായരുടെ മുന്നിൽ വീണ്ടും അപേക്ഷ എത്തിയപ്പോൾ വീട് പൂർത്തീകരണത്തിന് ആവശ്യമായ തുക നഗരസഭയുടെയും വ്യാപാരികളുടെയും സഹായത്തോടെ സ്വരൂപിക്കുന്നതിന് സെക്രട്ടറി നേരിട്ടിറങ്ങി.ഒടുവിൽ ജനങ്ങളുടെ സഹകരണത്തോടെ പണം ലഭ്യമാവുകയും പൊന്നമ്മ ഹരിദാസിനെ വീട് എന്ന സ്വപ്‌നം 32 ദിവസത്തിനുള്ളിൽ യാഥാർത്ഥ്യമാവുകയും ചെയ്തു.പൊന്നമ്മ ഹരിദാസിന് നഗരസഭ സെക്രട്ടറി വീടിന്റെ താക്കോൽ കൈമാറി.