വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം ചെറായി നോർത്ത് ശാഖ വിശേഷാൽ പൊതുയോഗം ശാഖ വക ഗുരുമന്ദിരത്തിൽ യൂണിയൻ സെക്രട്ടറി ടി ബി ജോഷിയുടെ അദ്ധ്യക്ഷതയിൽ കൂടി. ദീർഘകാലം എസ്.എൻ. ഡി.പി യൂണിയൻ സെക്രട്ടറിയായി പ്രവർത്തിച്ചു വന്ന പി.ഡി ശ്യാംദാസിന്റെ അകാല നിര്യാണത്തിൽ യോഗം അനുശോചിച്ചു. യോഗം വാർഷികയോഗ പ്രതിനിധികളായി ബേബി നടേശൻ, കെ കെ രത്‌നൻ , കെ എസ് മുരളി എന്നിവരെ തിരഞ്ഞെടുത്തു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ പി ഗോപാലകൃഷ്ണൻ , ശാഖ പ്രസിഡന്റ് ബേബി നടേശൻ, സെക്രട്ടറി കെ കെ രത്‌നൻ , ദേവസ്വം സെക്രട്ടറി കെ എസ് മുരളി എന്നിവർ പ്രസംഗിച്ചു.