waste

കൊച്ചി: ഉറവിട ജൈവ മാലിന്യ സംസ്‌കരണ സംവിധാനം ശക്തിപ്പെടുത്താൻ നടപടി സ്വീകരിച്ച് ജില്ലയിലെ നഗരസഭകൾ. വീടുകൾ നിന്ന് മാല്യന്യങ്ങൾ ശേഖരിക്കുന്നത് നിർത്തലാക്കി ഉറവിടത്തിൽ മാലിന്യ സംസ്‌കരണത്തിന് മാർഗമൊരുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. മാലിന്യസംസ്‌കരണ പദ്ധതി മാലിന്യ സംസ്‌കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന സ്വച്ഛ് ഭാരത് മിഷൻ ഡി.പി. ആർ. പ്രകാരമുള്ള നടപടിക്രമങ്ങൾ അടുത്ത മാർച്ചോടെ പൂർത്തിയാകും. പദ്ധതിയുടെ ഭാഗമായി ഫ്ലാറ്റുകൾ, അപ്പാർട്ട്‌മെന്റ് എന്നിവയിൽ കേന്ദ്രീകൃത സംവിധാനം ഒരുക്കുകയോ, ഗാർഹിക തലത്തിൽ ബയോബിൻ, റിംഗ് കമ്പോസ്റ്റ്, പിറ്റ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ്, ബക്കറ്റ് കമ്പോസ്റ്റ്, ബയോ ഡൈജസ്റ്റർ പോട്ട് എന്നിവ സ്ഥാപിക്കാനുമാണ് തീരുമാനം. എയ്‌റോബിക് കമ്പോസ്റ്റിംഗ്, ബയോബിൻ, കമ്യൂണിറ്റി ബയോപ്ലാന്റ് എന്നിവയാണ് കേന്ദ്രീകൃത സംവിധാനത്തിൽ ശുപാർശ ചെയ്യുന്നത്. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ 58.3ശതമാനം ഫണ്ടും നഗരസഭയും ഗുണഭോക്താവും ചേർന്ന് 41.7ശതമാനം ഫണ്ടുമാണ് പദ്ധതിക്കായി കണ്ടെത്തേണ്ടത്. നിലവിൽ ജില്ലയിലെ പ്രധാന നഗരസഭകളിലെ മാലിന്യങ്ങൾ അതത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ വഴി വീടുകളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും ശേഖരിച്ച് ബ്രഹ്മപുരം പ്ലാന്റിൽ എത്തിച്ച് സംസ്‌കരണം നടത്തുകയാണ് ചെയ്യുന്നത്.

കൊച്ചി, തൃക്കാക്കര, തൃപ്പൂണിത്തുറ, പുത്തൻകുരിശ്, അങ്കമാലി മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ബ്രഹ്മപുരത്തേക്ക് ജൈവമാലിന്യങ്ങൾ എത്തുന്നത്. വീടുകളിൽ നിന്നും മാർക്കറ്റിൽ നിന്നും ജൈവമാലിന്യം ബ്രഹ്മപുരത്തേക്ക് എത്തുന്നു. എന്നാൽ നഗത്തിലെ മാലിന്യങ്ങൾ വർദ്ധിക്കുമ്പോൾ കാര്യക്ഷമമായി ഇവ സംസ്‌കരിക്കുന്നതിനുള്ള സൗകര്യങ്ങൾ ഇവിടെയില്ല.അതിനാലാണ് ഉറവിട മാലിന്യ സംസ്‌കരണം ശക്തിപ്പെടുത്താൻ വിവിധ പദ്ധതികളുമായി തദ്ദേശ സ്ഥാപനങ്ങൾ രംഗത്തെത്തുന്നത്. ഇതിനായി സബ്‌സിഡി നിരക്കിൽ കബോസ്റ്റ് യൂണിറ്റുകൾ, പ്ലാന്റുകൾ, പോർട്ടുകൾ, ബിന്നുകൾ എന്നിവ സ്ഥാപിക്കാൻ സൗകര്യം ഒരുക്കുക, സൗജന്യമായി ഇവ നിർമ്മിച്ചു നൽകുക തുടങ്ങിയ നടപടികൾ നടത്തിവരുന്നുണ്ട്. ഘട്ടം ഘട്ടമായി ജൈവമാലിന്യ സംസ്‌കരണം കാര്യക്ഷമമായി നടപ്പിലാക്കാനാണ് തീരുമാനം. ശുചിത്വമിഷന്റെ നിർദേശങ്ങൾ പാലിച്ചാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കൂടാതെ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് കൊണ്ടു പോവും

പദ്ധതി മാർച്ചോടെ പൂർത്തിയാകും:
പറവൂർ, ആലുവ, തൃക്കാക്കര, അങ്കമാലി എന്നിവിടങ്ങൾ ഉൾപ്പെടെ സബ്‌സിഡി നിരക്കിൽ മാലിന്യ സംസ്‌കാരണ ഉപകരണങ്ങൾ നൽകുന്നുണ്ട്. ഒക്ടോബറിൽ അവസാനിക്കേണ്ട പദ്ധതി മാർച്ച് വരെ നീട്ടി നൽകിയിരിക്കുകയാണ്. അതിനാൽ പദ്ധതി കാര്യക്ഷമമായി എല്ലാ നഗരസഭകളിലും നടപ്പിലാക്കുമെന്നാണ് പ്രതീക്ഷ.

ധന്യ ജോസി
പ്രോഗ്രാം ഓഫീസർ
ജില്ലാ ശുചിത്വ മിഷൻ