കൊച്ചി: കോർപ്പറേഷനിലും പഞ്ചായത്തുകളിലും ബി.ഡി.ജെ.എസ് ഉൾപ്പെടുന്ന എൻ.ഡി.എ കരുത്ത് തെളിയിക്കുമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. ഗോപകുമാർ പറഞ്ഞു. എറണാകുളം ജില്ലാ തിരഞ്ഞെടുപ്പ് അവലോകന സമ്മേളനം ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് , മഹിളാസേന ജില്ലാ പ്രസിഡന്റ് നിർമ്മല ചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ എ.എൻ. രാമചന്ദ്രൻ, സുരേഷ് ചന്തേരി, ബൈജു, അജി നാരയണൻ, സെക്രട്ടറിമാരായ എം.ആർ. സത്യൻ, ഷൈൻ കെ. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ജില്ലയിൽ കൊച്ചി കോർപ്പറേഷനിൽ മത്സരിച്ച പതിനാലുപേർ ഉൾപ്പെടെ 87 ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.