
പെരുമ്പാവൂർ: വളയൻചിറങ്ങര ഐ.ടി.സിക്ക് സമീപം തടിലോറി കനാലിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. എരുമേലി തുമരംപാറ പ്ലാമൂട്ടിൽ മുരളിയുടെ മകൻ മിഥുനാണ് (23) മരിച്ചത്. ഇന്നലെ പുലർച്ചെ 2.30 ഓടെയാണ് അപകടം. ഗട്ടറിൽ വീണ ലോറി പിന്നിലേക്കെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ലോറിയിലുണ്ടായിരുന്ന സഹായി രക്ഷപെട്ടു.