 
പറവൂർ: ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനദ്രോഹപരമായ കാർഷിക ബില്ലുകൾ പിൻവലിക്കണമെന്നും പൊതു മേഖല സ്ഥാപനങ്ങൾ വിറ്റു തുലാക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് ആലങ്ങാട് കർഷക സംഘം യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ചുമരെഴുത്തു പ്രതിഷേധം സംഘടിപ്പിച്ചു. കർഷക സംഘം എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എം.കെ. ബാബു ഉദ്ഘാടനം ചെയ്തു. വെള്ള പ്രതലത്തിൽ കറുത്ത അക്ഷരത്തിൽ എഴുതി പഞ്ചായത്ത് തല ചുമരെഴുത്തു സമരത്തിന് തുടക്കം കുറിച്ചു. നീറിക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് ജോളി പൊള്ളയിൽ, ഡയറക്ടർ ബോർഡ് അംഗം പി.ആർ. ജയകൃഷ്ണൻ, കർഷക സംഘം ആലങ്ങാട് ഈസ്റ്റ് വില്ലേജ് സെക്രട്ടറി കെ.ആർ. ബിജു, ഡി.വൈ.എഫ്.ഐ വില്ലേജ് കമ്മറ്റി അംഗം പ്രശോഭ്, ടി.കെ. സാജൻ നേതൃത്വം നൽകി.