sbi-centre-karimpadam-ing
കരിമ്പാടത്ത് ആരംഭിച്ച എസ്.ബി.ഐയുടെ കസ്റ്റമർ സർവീസ് സെന്ററിന്റെ ഉദ്ഘാടനം പറവൂർ ബ്രാഞ്ച് മാനേജർ ആർ. അനൂപ് നിർവഹിക്കുന്നു

പറവൂർ: ചേന്ദമംഗലം കരിമ്പാടം പഴയ മാർക്കറ്റിനു സമീപം എസ്.ബി.ഐയുടെ കസ്റ്റമർ സർവീസ് സെന്റർ തുറന്നു. ഞായറാഴ്ചകളിലും മറ്റു ബാങ്ക് അവധി ദിവസങ്ങളിലും ബാങ്കിംഗ് സേവനങ്ങൾ ഇവിടെ ലഭ്യമാക്കും. സാധാരണ ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയും ഞായറാഴ്ചകളിൽ രാവിലെ ഒമ്പതര മുതൽ വൈകിട്ട് മൂന്നര വരെയുമാണ് പ്രവർത്തനം. ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഏത് അക്കൗണ്ടിൽ നിന്നും ഇരുപതിനായിരം രൂപ വരെ പിൻവലിക്കുകയും ഡെപ്പോസിറ്റ് ചെയ്യാനും പണം ട്രാൻസ്ഫർ ചെയ്യാനും പ്രധാനമന്ത്രിയുടെ ജൻധൻ അക്കൗണ്ട് തുറക്കുന്നതിനും ഇവിടെ സൗകര്യമുണ്ട്. കസ്റ്റമർ സർവീസ് സെന്ററിന്റെ ഉദ്ഘാടനം എസ്.ബി.ഐ പറവൂർ ബ്രാഞ്ച് മാനേജർ ആർ. അനൂപ് നിർവഹിച്ചു ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് മുൻ പ്രസി‌ഡന്റ് ടി.ജി. അനൂപ് മുഖ്യതാഥിയായി.വിവറങ്ങൾക്ക്: 94978 89928.