
പറവൂർ: പറവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന എഴുത്തുകാരുടെ സംഘടനയായ പറവൂർ സാഹിത്യവേദിയുടെ ഈ വർഷത്തെ പുരസ്കാരത്തിന് എൻ.എം. പിയേഴ്സണെ തിരഞ്ഞെടുത്തു. സമകാലീന രാഷ്ട്രീയസാമൂഹിക സാംസ്കാരിക മേഖലകളിലെ ശക്തവും യുക്തിസഹവുമായ ഇടപെടലുകളെ മുൻനിർത്തിയാണ് പുരസ്കാരം. സാമൂഹിക വിമർശകൻ, രാഷ്ട്രീയ നിരീക്ഷകൻ, ഗ്രന്ഥകാരൻ, വാഗ്മി, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രസിദ്ധനാണ്. ജനുവരി 9ന് കെടാമംഗലം ഗവ. എൽ.പി സ്കൂളിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.