kklm
എൻ.എം.സതീശൻ ഒലിയപ്പുറം രചിച്ച കാമാഖ്യയിലെ ആട്ടിൻകുട്ടി എന്ന കഥാ സമാഹാരം ആദ്യ പുസ്തകം മുൻ എം.എൽ.എ. എം.ജെ.ജേക്കബ് ഏറ്റുവാങ്ങി പ്രകാശനം ചെയ്യുന്നു

കൂത്താട്ടുകുളം: വായനയും എഴുത്തും പ്രോത്സാഹിപ്പിക്കുന്നതിനായി കരയോഗങ്ങളുടെ നേതൃത്വത്തിൽ ഓൺലൈൻ സാഹിത്യ സദസുകൾ സംഘടിപ്പിക്കുമെന്ന് മൂവാറ്റുപുഴ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രസിസന്റ് ആർ.ശ്യാംദാസ് പറഞ്ഞു. ഓൺലൈൻ വായന പ്രവർത്തന പരിപാടി, വെർച്വൽ സാഹിത്യ രചനാശില്പശാല തുടങ്ങിയവയിലൂടെ കരയോഗം ലൈബ്രററികളുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കും. കൂത്താട്ടുകുളത്ത് നടന്ന എൻ.എസ്.എസ്. സാഹിത്യ സദസും പുസ്തക പ്രകാശനവും യൂണിയൻ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ദിലീപ് കുമാർ അദ്ധ്യക്ഷനായി. എൻ.എം.സതീശൻ ഒലിയപ്പുറം രചിച്ച കാമാഖ്യയിലെ ആട്ടിൻകുട്ടി എന്ന കഥാ സമാഹാരം ആദ്യ പുസ്തകം മുൻ എം.എൽ.എ. എം.ജെ.ജേക്കബ് ഏറ്റുവാങ്ങി. എഴുത്തിന്റെ നാല്പത് വർഷങ്ങൾ പൂർത്തിയാക്കിയ എം. കെ.ഹരികുമാറിനെ എൻ.എസ്.എസ്. യൂണിയൻ ആദരിച്ചു. സാക്ഷ്യപത്ര ഫലക സമർപ്പണം എം.ജെ.ജേക്കബ് നിർവഹിച്ചു. അക്കിത്തത്തിന്റെ ജ്ഞാനഭാഷ അവതരണം ബാലസാഹിത്യകാരൻ ഹരീഷ് ആർ. നമ്പൂതിരിപ്പാട് നടത്തി. കാമാഖ്യയിലെ ആട്ടിൻ കുട്ടി കഥാവിഷ്കാര ആസ്വാദനം എൻ.സി. വിജയകുമാർ അവതരിപ്പിച്ചു. എം.കെ.ഹരികുമാർ, എൻ.എം.സതീശൻ, കെ.ആർ.സോമൻ,എം.എം. ജോർജ് , സുനീഷ് മണ്ണത്തൂർ, എ.ബി. ജനാർദ്ദനൻ നായർ, സുരേന്ദ്രൻ ദേവകൃതം, എൻ.ആർ. കുമാർ, ബാലചന്ദ്രൻ നായർ, സുജ സുരേഷ് , കോമളം രാമചന്ദ്രൻ , മനു അടിമാലി,അമൽ അജയൻ എന്നിവർ പ്രസംഗിച്ചു.