കൊച്ചി : കേരളത്തിലെ കാർഷികരംഗത്തും വിജ്ഞാനവ്യാപന രംഗത്തും സമഗ്രസംഭാവനകൾ നൽകിയ ആർ. ഹേലിയുടെ നിര്യാണത്തിൽ ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി യോഗം അനുശോചിച്ചു. പ്രസിഡന്റ്
എസ്. അജുലാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. വി. ശ്രീകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. കോ ഓർഡിനേറ്റർ പി.വി. രജിമോൻ, ദിനു വാലുപ്പറമ്പിൽ, ബൈജു പുനലൂർ എന്നിവർ സംസാരിച്ചു.