pedel-force-moonnar

കൊച്ചി: സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മയായ പെഡൽ ഫോഴ്സ് കൊച്ചിയിൽ നിന്ന് മൂന്നാറിലേക്ക് നടത്തുന്ന "സേവ് പ്ലാനറ്റ് സൈക്കിൾ യാത്ര" അനൂപ് ജേക്കബ് എം.എൽ.എ സൈക്കിൾ ചവിട്ടി ഉദ്ഘാടനം ചെയ്തു.പെഡൽഫോഴ്സിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായിി നടന്ന യാത്ര ഇന്നലെ പുലർച്ചെ 5 മണിക്ക് തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയത്തിന്റെ മുന്നിൽ നിന്നുമാണ് ആരംഭിച്ചത്. കേരളത്തിന്റെ പാരിസ്ഥിതിക സുരക്ഷക്ക് വേണ്ടി സൈക്കിൾ പാതകളാരുക്കാനും സൈക്കിൾ യാത്ര ജനകീയമാക്കാനും അതിലൂടെ കേരളത്തെ ഇന്ത്യയിലെ മികച്ച സൈക്കിളിംഗ് സൗഹൃദ സംസ്ഥാനമാക്കാനുമായാണ് യാത്ര സംഘടിപ്പിക്കുന്നതെന്ന് പെഡൽ ഫോഴ്സ് ഫൗണ്ടർ ചെയർമാൻ ജോബി രാജു, റൈഡ് ക്യാപ്റ്റൻമാരായ സന്തോഷ് ജോസഫ്, വിമൽരാജ് സക്കറിയ എന്നിവർ പറഞ്ഞു.കൊവിഡ് സേഫ്റ്റി പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ആരംഭിച്ച യാത്ര എറണാകുളം ഇടുക്കി ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലൂടെ 300 കിലോമീറ്റർ സഞ്ചരിച്ച് 15ന് വൈകിട്ട് കൊച്ചിയിൽ തിരിച്ചെത്തും.