 
ആലുവ: കേന്ദ്ര കർഷകദ്രോഹ ബില്ലിനെതിരെയുള്ള കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കർഷക തൊഴിലാളി യൂണിയൻ (എച്ച്.എം.എസ്) എറണാകുളം ജില്ലാ കമ്മിറ്റി ആലുവ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ നടത്തിയ സമരം എച്ച്.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി മുല്ലക്കര സക്കരിയ അദ്ധ്യക്ഷത വഹിച്ചു. തോമസ് മൂക്കന്നൂർ, കെ.കെ. മോഹനൻ, കെ.എ. മായിൻകുട്ടി, ജോയി മടശേരി തുടങ്ങിയവർ പ്രസംഗിച്ചു.