akhil
കാറിൽ കെട്ടിവലിച്ച നായയുടെ ദുരിതം പുറം ലോകത്തെ അറിയിച്ച മേയ്ക്കാട് സ്വദേശി അഖിൽ ശെൽവനെ ചർച്ച് ഗേറ്റ് മേയ്ക്കാട് റെസിഡന്റ്സ് അസോസിയേഷൻ ആദരിക്കുന്നു

നെടുമ്പാശേരി: കുന്നുകര ചാലാക്കയിൽ റോഡിലൂടെ കാറിൽ കെട്ടിവലിക്കപ്പെട്ട നായയുടെ ദുരിതം പുറം ലോകത്തെ അറിയിച്ച മേയ്ക്കാട് സ്വദേശി അഖിൽ ശെൽവനെ ചർച്ച് ഗേറ്റ് മേയ്ക്കാട് റസിഡന്റ്സ് അസോസിയേഷൻ ആദരിച്ചു.വർക്കിംഗ് പ്രസിഡന്റ്‌ ബൈജു കോട്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ബാബു ഇട്ടൂപ്പ്, മറിയാമ്മ ഡേവീസ്, കെ.വി. മാർട്ടിൻ, ടിൻറ്റോ വർഗീസ്, കെ.വി. ജോസഫ് എന്നിവർ പ്രസംഗിച്ചു.