 
കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ അമ്പതാമത് വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സ് സംഘടിപ്പിച്ചു. സമാപന യോഗവും സർട്ടിഫിക്കറ്റ് വിതരണവും യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ നിർവഹിച്ചു. കൺവീനർ എം.ഡി. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. കോ- ഓർഡിനേറ്റർ കെ.കെ.മാധവൻ സ്വാഗതം പറഞ്ഞു.
പായിപ്ര ദമനൻ, ഡോ.ടി.ആർ. ശരത്, ഡോ.ബിനോയ്, അഡ്വ. വിൻസന്റ് ജോസഫ് എന്നിവർ ക്ലാസ് നയിച്ചു. അമാരി അമിത കോഴ്സ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ടി.കെ. പത്മനാഭൻ, ഭാമ പത്മനാഭൻ, പി.വി.ശിവദാസ് എന്നിവർ സംസാരിച്ചു.