kadakampally

കൊച്ചി : ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയും ബന്ധുക്കളും കൊവിഡ് നിയന്ത്രണങ്ങൾ മറികടന്ന് ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിൽ കടന്ന് ദർശനം നടത്തിയ സംഭവത്തിൽ കേസെടുക്കണമെന്ന ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് 21ന് പരിഗണിക്കാൻ മാറ്റി. സംഭവത്തെക്കുറിച്ച് രേഖാമൂലം വിശദീകരണം നൽകാൻ ഗുരുവായൂർ ദേവസ്വം സെക്യൂരിറ്റി ഒാഫീസറോടു നിർദേശിച്ചു.

ഏകാദശി, ദ്വാദശിയായ നവംബർ 25,26 തീയതികളിലാണ് മന്ത്രി പത്നിയും ബന്ധുക്കളും ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയത് . കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഭക്തർക്ക് നാലമ്പലത്തിനുള്ളിൽ പ്രവേശനം അനുവദിക്കാതിരുന്ന വേളയിൽ മാർഗനിർദ്ദേശങ്ങൾ മറികടന്നാണ് ഇവർക്ക് ദർശനത്തിന് അനുമതി നൽകിയതെന്ന് ഹർജിക്കാരൻ തൃശൂർ മരത്താക്കര സ്വദേശി എ. നാഗേഷ് ആരോപിക്കുന്നു.