
എറണാകുളം ചാത്യാത്ത് റോഡിലെ നടപ്പാതയ്ക്ക് സമീപം പ്രഭാതസവാരിയ്ക്കിടെ മരത്തണലിൽ വിശ്രമിക്കുകയാണ് നാല് സുഹൃത്തുക്കൾ.നോക്കത്താദൂരത്തോളം പരന്നുകിടക്കുന്ന കൊച്ചി കായലിന്റെ സൗന്ദര്യത്തിന് മീതെ തലയുയർത്തി നിൽക്കുന്ന തെങ്ങിൻതോപ്പുകളിലേക്ക് നോക്കി ഏലൂർ ഗോപിനാഥ് പറഞ്ഞു തുടങ്ങുകയാണ്.ട്വന്റി-20 മുന്നോ ട്ട് വയ്ക്കുന്ന രാഷ്ട്രീയമാണ് ഇവർ പ്രധാനമായും ചർച്ച ചെയ്യുന്നത്
ഏലൂർ ഗോപിനാഥ്: 
അതാണ് താന്തോണിതുരുത്ത്.64 കുടുംബങ്ങൾ. ഇത്തവണ പലരും വോട്ടുബഹിഷ്കരിച്ചു. ഒരടിസ്ഥാന സൗകര്യവും ഇതുവരെ ആരും ചെയ്തുകൊടുത്തിട്ടില്ല. രാഷ്ട്രീയപാർട്ടികൾക്കുള്ള മുന്നറിയിപ്പാണ്'
വിൻസെന്റ് ജോൺ :
ട്വന്റി -20 മോഡലിൽ സംസ്ഥാനത്ത് ഉടനീളം കൂട്ടായ്മകൾ രൂപപ്പെട്ടില്ലേ?  ഈ കൂട്ടായ്മകളുണ്ടാക്കിയ സ്വാധീനം 
ഫലം വരുമ്പോൾ അറിയാം
ഫെലിക്സ് ജെ. പുല്ലൂടൻ :
കൂട്ടായ്മകളിൽ ഒന്നോരണ്ടോപേർ ജയിച്ചിട്ടു കാര്യമില്ല. സ്വതന്ത്രമായി ഭരിക്കാനുള്ള കരുത്ത് നേടിയെടുക്കണം. അതിന് നാലോ അഞ്ചോ വർഷം ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണം
ജി. കാർത്തികേയൻ :
രാഷ്ട്രീയത്തിന് അതീതമായി കൂട്ടായ്കമകൾ ഉയർന്നുവരുന്നത് നല്ലതു തന്നെ. എന്നാൽ അതിന് സംഘടിത
ശക്തിയും നേതൃത്വവും ഉണ്ടാകണം