
ഏലൂർ: ഫാക്ട് എംപ്ളോയീസ് കോൺഗ്രസ് സ്ഥാപക നേതാവ് ഏലൂർ കിഴക്കുംഭാഗം കാരികോട് വീട്ടിൽ ബി. ശശിധരൻ (73) നിര്യാതനായി. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ്, കെ.പി.സി.സി മെമ്പർ , ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്, അബ്കാരി തൊഴിലാളി വെൽഫെയർ ബോർഡ് ചെയർമാൻ, ഏലൂർ റൂറൽ കോ-ഓപ്പറേറ്റീവ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭാര്യ: സുധ. മക്കൾ: ബിനിൽ ധരൻ , ബിജിത് ധരൻ (ഇരുവരും യു.എ.ഇ) സജിത് ധരൻ, മരുമക്കൾ: ലക്ഷ്മി, മഞ്ജു, അർച്ചന.