കൊച്ചി:ട്രാൻസ്‌ജെൻഡർ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമോനി ദാസിന്റെ ജാൻമോനി ദാസ് ദി കംപ്ലീറ്റ് ബ്രൈഡൽ സ്റ്റുഡിയോ ജനുവരി പകുതിയോടെ എം.ജി റോഡിൽ പ്രവർത്തനമാരംഭിക്കും. ഇതിന്റെ ലോഗോപ്രകാശനം ചൊവ്വാഴ്ച വൈകിട്ട് ഏഴിന് ഗ്രാൻഡ് ഹായത്തിൽ നടക്കുമെന്ന് ജാൻമോനി ദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജാൻമോനി ദാസ് മലയാള സിനിമയിൽ പത്തുവർഷം പൂർത്തിയാക്കിയതിന്റെ ആഘോഷവും അതേ ദിവസംനടക്കും. ആഘോഷത്തിന്റെ ഭാഗമായി മലയാള നടികൾ മോഡലുകളായ വിന്റേജ് സെലിബ്രേറ്റി കലണ്ടർ 2021 പുറത്തിറക്കും. മഞ്ജുവാര്യർ, ശ്വേത മേനോൻ, സാനിയ ഈയപ്പൻ, പൂർണിമ ഇന്ദ്രജിത്ത്, ഷംന കാസിം എന്നിവർ കലണ്ടറിലുണ്ട്.