അങ്കമാലി: കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ സിവിൽ ഡിഫൻസ് അംഗങ്ങളുടെ നേതൃത്വത്തിൽ സംസ്കരിച്ചു. അങ്കമാലി ഫയർസ്റ്റേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് അംഗങ്ങളാണ് ശവസംസ്കാരത്തിന് നേതൃത്വം നൽകിയത്.
തുറവൂർ പഞ്ചായത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ മരണമടഞ്ഞ കൊടക്കാകുടി തങ്കപ്പന്റെ ഭാര്യ ചെല്ലമ്മയെ കിടങ്ങൂർ എസ്.എൻ.ഡി.പി ശ്മശാനത്തിലും ഐരൂക്കാരൻ കുഞ്ഞുവറീത് ആന്റണിയെ തുറവൂർ സെന്റ് അഗസ്റ്റിൻസ് ദേവാലയ സെമിത്തേരിയിലുമായാണ് സംസ്കരിച്ചത്. അങ്കമാലി ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ ഓഫീസർ കെ.എസ്. ഡിബിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ എ. ആർ. സച്ചിൻരാജ്, ക്യാപ്ടൻമാരായ രാഖേഷ് രവി, സിൽവി ബൈജു, സിവിൽ ഡിഫൻസ് വോളണ്ടിയർമാരായ വി.ആർ. ശ്രീഹരി, അനീസ് മുഹമ്മദ്, സൂര്യൻ മണി, ധന്യ ബിനു എന്നിവർ ചേർന്നാണ് സംസ്ക്കാരം നടത്തിയത്. അങ്കമാലി ഫയർസ്റ്റേഷന്റെ പരിധിയിൽ ഏതു പ്രതിസന്ധിയിലും കൈത്താങ്ങായി ഓടിയെത്തുന്നവരാണ് സിവിൽ ഡിഫൻസ് അംഗങ്ങൾ.