കളമശേരി: കുസാറ്റിൽ ബി.വോക് ഇൻ 'ബിസിനസ് പ്രോസസ് ആൻഡ് ഡാറ്റ അനലിറ്റിക്സ് ' കോഴ്സിൽ പൊതു വിഭാഗത്തിലുൾപ്പെടെ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഇന്ന് രാവിലെ 9ന് അപ്ലൈഡ് ഇക്കണോമിക്സ് വകുപ്പ് കെട്ടിടത്തിൽ ഡി.ഡി.യു കൗശൽ കേന്ദ്രയിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് ഡയറക്ടർ അറിയിച്ചു.
എം.എസ് സി (ഇലക്ട്രോണിക് സയൻസ്) കോഴ്സിൽ ഒഴിവുള്ള എസ്.സി.(2), എൻ. ആർ.ഐ (3) സീറ്റുകളിൽ പ്രവേശനമാഗ്രഹിക്കുന്ന അർഹരായവർ https://forms.gle/YgrfQVvJxMZm2G986 മുഖേന രേഖകൾ(എസ്.എസ്.എൽ.സി., ബിരുദം, ജാതി) സഹിതം 16ന് രാവിലെ 9 നു മുമ്പ് അപേക്ഷിക്കണം. എസ്.സി വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ ഒ.ഇ.സി. അപേക്ഷകർക്ക് പ്രവേശനം നൽകുമെന്ന് വകുപ്പു മേധാവി അറിയിച്ചു. ഫോൺ: 0484 2862321.