jayan

വൈപ്പിൻ: ചെറായി സാമൂഹ്യക്ഷേമ സംഘത്തിന് സമീപം സൈക്കിൾ യാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണ് മരിച്ചു. ചെറായി കൊട്ടേക്കാട്ട് വേലായുധന്റെ മകൻ ജയനാണ് ( 60) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മരപ്പണിക്കരാനായ ജയൻ ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് പോകുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പറവൂർ ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് ചെറായി പൊതുശ്മശാനത്തിൽ. ഭാര്യ : അനിത. മക്കൾ : ചിഞ്ചു, അഖിൽ. മരുമകൻ: പ്രസാദ്.