ramachandran
എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖയുടെ വിദ്യാഭ്യാസ പുരസ്കാര വിതരണം യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ നിർവഹിക്കുന്നു

ആലുവ: വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് അച്യുതൻ തുണ്ടിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, ശാഖാ സെക്രട്ടറി സി.ഡി. സലീലൻ, സി.ഡി. ബാബു, മിനി പ്രദീപ് എന്നിവർ സംസാരിച്ചു.

ഡേ. കൃഷ്ണ പി. സുനിൽ, കെ.എം. അമൃത, കെ.എസ്. അനുരൂപ്, നന്ദന കിഷോർ, സി.എ. നവീൻ, അനീഗ സുധീർ, സിദ്ധാർത്ഥ് ഷാജി, ആർദ്ര സുനിൽ എന്നിവർക്കാണ് പുരസ്കാരം നൽകിയത്. കാലവർഷക്കെടുതിയിൽ പൂർണമായി തകർന്ന വീട് പുനർനിർമ്മിക്കുന്നതിനുള്ള ധനസഹായം കുമാരനാശാൻ യൂണിറ്റ് (പുഷ്പനഗർ) കുടുംബാംഗം അയ്യപ്പന് കൈമാറി.