photo
ന്യൂഡെൽഹിയിലെ കർഷകസമരത്തെ പിന്തുണച്ച് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ഞാറക്കലിൽ നടത്തിയ ധർണ ഡോ. കെ.കെ. ജോഷി ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ന്യൂഡെൽഹിയിൽ നടക്കുന്ന കർഷകസമരത്തെ പിന്തുണച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ഞാറക്കൽ പൊതുമരാമത്ത് ഓഫീസിന് മുന്നിൽ ധർണനടത്തി. കർഷകസംഘം വൈപ്പിൻ ഏരിയാ പ്രസിഡന്റ് ഡോ. കെ.കെ. ജോഷി ഉദ്ഘാടനം ചെയ്തു. യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് പി.എ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. എം.ആർ. വിശ്വംഭരൻ, കെ.എ. തോമസ്, അമ്മിണി ദാമോദരൻ, എം.കെ. മുരളീധരൻ, കെ.ജി. സുലോചന, ജയൻ എന്നിവർ പ്രസംഗിച്ചു.